Promoting ‘Dhai Aakhar Prem’ in Kottayam district
ധായ് ആഖർ പ്രേം ദേശീയ സാംസ്കാരിക ജാഥയുടെ പ്രചരണാർത്ഥം കോട്ടയം ജില്ലയിൽ 28.09.2023 മുതൽ 23 11 2023 വരെ നടന്ന പരിപാടികൾ
Events held between 28th September 2023 to 23 November 2023 in Kottayam district to promote ‘Dhai Akhar Prem’ National Cultural Jatha
|| തീയതി: 28.9.2023 | യൂണിറ്റ് : ഏറ്റുമാനൂർ ||
|| Date: 28.9.2023 | Unit: Etumanur ||
അഡ്വക്കേറ്റ് കുമരകം ശങ്കുണ്ണി മേനോൻ അനുസ്മരണവും കലാസാംസ്കാരിക സദസ്സും
Advocate Kumarakam Shankunni Menon Commemoration and Cultural Programme
ഇപ്റ്റ കേരള ഘടക രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച ഇപ്റ്റ കേരള ഘടകം ആദ്യ ജനറൽ സെക്രട്ടറി ആദരണീയനായ അഡ്വക്കേറ്റ് കുമരകം ശങ്കുണ്ണി മേനോന്റെ ജന്മനാടായ കുമരകത്ത് ധായ് ആഖർ പ്രേമം ദേശീയ ജാഥയുടെ ആദ്യ ദിവസമായ സെപ്റ്റംബർ 28ന് , 4 PM മുതൽ കുമരകം ശങ്കുണ്ണി മേനോൻ അനുസ്മരണവും കലാസാംസ്കാരിക സദസ്സും നടത്തി.
On September 28, the first day of the Dhai Akhar Prem National Jatha, Etumanur Unit of IPTA organised a cultural event commemorating Advocate Kumarakam Shankunni Menon.
Kumarakam is the hometown of the first General Secretary of IPTA in Kerala, Advocate Kumarakam Shankunni Menon, who played a leading role in forming IPTA in Kerala.
പ്രശസ്ത ഗായകനും ഏറ്റുമാനൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ ശ്രീ കെ വി താൻസന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് ഐപ് സോ ദേശീയ സെക്രട്ടറി ശ്രീ. അഡ്വക്കേറ്റ് വി.ബി.ബിനു ഉദ്ഘാടനം ചെയ്തു . കലാസന്ധ്യ പ്രശസ്ത കഥകളി നടൻ ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ. കുടമാളൂർ മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു തുടർന്ന് നാഗസ്വര വിദ്വാൻ ശ്രീ. വാസുദേവൻ ഗുരുക്കളുടെ നേതൃത്വത്തിൽ നാഗസ്വരക്കച്ചേരിയും ശ്രീമതി ആർച്ച താൻസൻ രചിച്ച ഇപ്റ്റ വിഷയമാക്കിയുള്ള കവിതാലാപനവും ശ്രീമാൻന്മാർ കെ കെ ഹരിദാസ് , കെ.എം.മാത്യു ശ്രീമതിമാർ ഷീബ മനോജ് രശ്മി പ്രസാദ് കുമാരി സൗപർണിക താൻസൺ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികളും നടന്നു. ജില്ലാ ഘടകത്തിൽ നിന്ന് ജില്ലാ സെക്രട്ടറി ശ്രീ പ്രദീപ് ശ്രീനിവാസൻ രക്ഷാധികാരിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ. അഡ്വക്കേറ്റ് ബിനു ബോസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീമതി സിന്ധു മധുസൂദനൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീമാൻമാർ കെ കെ ഹരിദാസ് . കെ എം മാത്യു ശ്രീമതി ഷീബ മനോജ് എന്നിവർ പങ്കെടുത്തു
യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് ശ്രീ മനോജ് കരിമഠം സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഇൻചാർജ് ഡോക്ടർ റോഷൻ നന്ദിയും പറഞ്ഞു പ്രതികൂല കാലാവസ്ഥയിലും വൻ ജനകീയ പങ്കാളിത്തത്തോടെ നടന്ന പരിപാടി വലിയ വിജയമായി
|| തീയതി: 14.10.23 | യൂണിറ്റ്- വൈക്കം ||
|| Dated- 14 10 23 | Unit- VAIKOM ||
മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്ര നായിക എം കെ കമലം അനുസ്മരണവും കലാസാംസ്കാരിക സായാഹ്നവും
Malayalam’s first talkie film actor, MK Kamalam memorial and cultural evening
വൈക്കം യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി സിന്ധു മധുസൂദനന്റെ അധ്യക്ഷതയിൽ 05 പി എമ്മിന് ആരംഭിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത നാടകനടൻ ശ്രീ. പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു പ്രശസ്ത നാടക നടൻ ശ്രീ. വൈക്കം ബിനു എൻ കെ കമലം അനുസ്മരണ പ്രഭാഷണം നടത്തി ജില്ലാ ഘടകത്തിൽ നിന്ന് ജില്ലാ സെക്രട്ടറി ശ്രീ.
A cultural event was organised at Vaikom, Kerala to commemorate Malayalam’s first talkie film actress, M K Kamalam. The evening was inaugurated by famous dramatist Shri Pradeep Malavika and famous theatre actor, Shri Vaikum Binu delivered the memorial lecture. Vaikom Unit President Mrs. Sindhu Madhusudhan presided over the cultural event.
പ്രദീപ് ശ്രീനിവാസനും ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ. കെ കെ ഹരിദാസും പങ്കെടുത്തു. തുടർന്ന് ശ്രീമാന്മാർ കെ കെ ഹരിദാസ് . വൈക്കം മധു . ജിജേഷ് .അനിൽ ശ്രീമതി ബിന്ദു ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ നടന്നു
യൂണിറ്റ് സെക്രട്ടറി ശ്രീ മുരളിവാഴ സ്വാഗതവും യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സോമൻ പിള്ള നന്ദിയും പറഞ്ഞു
പ്രതികൂലമായ കാലാവസ്ഥയിലും വലിയ ജനകീയ പങ്കാളിത്തത്തോടെ പരിപാടി വിജയിപ്പിക്കാൻ കഴിഞ്ഞു.
Report by R Jayakumar